ഇടമലക്കുടിക്കു സഹായഹസ്തവുമായി വായാട്ടുപറമ്പ് സ്കൂൾ
ഇടമലക്കുടിക്കു സഹായഹസ്തവുമായി വായാട്ടുപറമ്പ് സ്കൂൾ
Wednesday, July 27, 2016 1:55 PM IST
കണ്ണൂർ: ഇടമലക്കുടിയിലെ ആദിവാസികൾക്കു കണ്ണൂർ വായാട്ടുപറമ്പിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ എൻഎസ്എസ് വോളണ്ടിയർമാരുടെ സഹായഹസ്തം. ഇടമലക്കുടിയിലെ ആദിവാസികളുടെ ദുരിതജീവിതത്തെക്കുറിച്ചു ദീപിക വാർത്ത പുറത്തുവിട്ടതോടെയാണ് വിദ്യാർഥികൾ അരിയും നിത്യോപയോഗ സാധനങ്ങളും ശേഖരിച്ചു കോതമംഗലം രൂപത ദീപിക ഫ്രണ്ട്സ് ക്ലബ് ഭാരവാഹികളെ ഏൽപ്പിച്ചത്. ദീപിക ഫ്രണ്ട്സ് ക്ലബിനുവേണ്ടി കോതമംഗലം രൂപത മൈനർ സെമിനാരിയിലെ ഫാ.ജോർജ് കണ്ടത്തിൻകര ഇവ ഏറ്റുവാങ്ങി.

ഇരവികുളത്തു നടന്ന മൂന്നു ദിവസത്തെ പ്രകൃതിപഠനക്യാമ്പിൽ വച്ചാണ് എൻഎസ്എസ് വോളണ്ടിയർമാർ അയ്യായിരത്തിലധികം രൂപ വിലവരുന്ന അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങിച്ചു കോതമംഗലം രൂപത ദീപിക ഫ്രണ്ട്സ് ക്ലബ് ഭാരവാഹികളെ ഏൽപ്പിച്ചത്. മനുഷ്യാവകാശ പ്രവർത്തകൻ ജോബിഷ് ചടങ്ങിൽ സന്നിഹിതരായിരുന്നു. ആദിവാസികളുടെ ദുരിതജീവിതം നേരിൽ കണ്ടറിഞ്ഞ അദ്ദേഹം കുട്ടികളോടു വിവരങ്ങൾ പങ്കുവച്ചു.

45 എൻഎസ്എസ് വിദ്യാർഥികളും അഞ്ച് അധ്യാപകരുമാണു വായാട്ടുപറമ്പ് സ്കൂളിൽനിന്നു പ്രകൃതിപഠന ക്യാമ്പിൽ പങ്കെടുത്തത്. പ്രിൻസിപ്പൽ സി.യു. ഇമ്മാനുവൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജുബിൻ ജോസ്, ഫോറസ്ട്രി ക്ലബ് കൺവീനർ എ.ജി. സതി, സൗഹൃദ ക്ലബ് കോ–ഓർഡിനേറ്റർ മേഴ്സി മാത്യു, അനീഷ് ജോർജ്, മാർട്ടിൻ ജോസ്, എം.എസ്. അഖില, അലീന സെബാസ്റ്റ്യൻ, രാധിക രാജ് എന്നിവർ നേതൃത്വം നൽകി.



<ആ>ഇടമലക്കുടിക്കു സഹായവുമായി തടിയൂർ സ്കൂൾ

<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ28വേമറശ്യീീൃബരെവീീഹ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>തടിയൂർ: ഇടമലക്കുടിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി തടിയൂർ കാർമൽ കോൺവെന്റ് ഇംഗ്ലീഷ് മീഡിയ സ്കൂൾ വിദ്യാർഥികൾ ധനശേഖരണം നടത്തി. സ്കൂളിൽനിന്നു സമാഹരിച്ച തുക ഫ്രണ്ട്സ് ക്ലബ് ചങ്ങനാശേരി അതിരൂപതാ കോ–ഓർഡിനേറ്റർ ഫാ. ബെന്നി കുഴിയടിക്കു സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജയിൻ റോസ് സിഎംസി കൈമാറി. ചടങ്ങിൽ ഫാ. ബെന്നി കുഴിയടി, പ്രിൻസിപ്പൽ സിസ്റ്റർ ജയിൻ റോസ്, സർക്കുലേഷൻ ഏരിയാ മാനേജർ സിജു, സ്കൂൾ ഹെഡ് ബോയ് സെബിൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.