റബർ വിലസ്‌ഥിരതാ സഹായം: സ്വാഗതം ചെയ്തു
Wednesday, July 27, 2016 1:55 PM IST
കോട്ടയം: റബർ വിലസ്‌ഥിരതാ പദ്ധതിയിൽ 500 കോടി രൂപ അനുവദിച്ച നടപടിയെ ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് സ്വാഗതം ചെയ്തു.

പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്ന മുഴുവൻ കർഷകരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ പറ്റുംവിധം നടപടികൾ സുതാര്യമാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. വിലയിടിവുമൂലം ബുദ്ധിമുട്ടുന്ന കർഷകർക്ക് താത്കാലിക ആശ്വാസം പകരാൻ പദ്ധതിയ സഹായകരമാകും.

നികുതി പിരിവ് ഊർജിതമാക്കുന്നത് വ്യാപാരസമൂഹത്തെ മുഴുവൻ വിശ്വാസത്തിലെടുത്തു മാത്രമേ ചെയ്യുകയുള്ളൂവെന്നും വ്യാപാരികളുടെ റിട്ടേണുകൾ പരിശോധിക്കുന്നതിനായി അത്യാധുനിക സെർവർ സ്‌ഥാപിക്കണമെന്നുമുള്ള ധനമന്ത്രിയുടെ പ്രസ്താവന വ്യാപാരമേഖലയ്ക്കു ഗുണകരമാകുമെന്നു പ്രസിഡന്റ് ടോമി എബ്രഹാം കുരിശുംമൂട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. യോഗത്തിൽ പോൾ ലൂയിസ്, സണ്ണി എബ്രഹാം, രാജേഷ് ജോസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.