അൽഫോൻസാമ്മ വിശുദ്ധി കൊണ്ടു ലോകം കീഴടക്കി: മാർ പെരുന്തോട്ടം
അൽഫോൻസാമ്മ വിശുദ്ധി കൊണ്ടു ലോകം കീഴടക്കി: മാർ പെരുന്തോട്ടം
Wednesday, July 27, 2016 1:55 PM IST
ഭരണങ്ങാനം: ദൈവത്തിനു മുമ്പിൽ മനുഷ്യകുലത്തിനുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്ന വിശുദ്ധയാണ് അൽഫോൻസാമ്മയെന്നും വിശുദ്ധി എന്ന ആയുധംകൊണ്ടു ലോകത്തെ കീഴടക്കിയവളാണ് അൽഫോൻസാമ്മയെന്നും ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം.

വിശുദ്ധർ സ്വജീവിത്തിൽ കാണിച്ചുതരുന്ന ദൈവസ്നേഹം നമ്മളും അംഗികരിക്കണം. മറ്റുള്ളവരെ കീഴടക്കാനുള്ള വ്യഗ്രതപൂണ്ട ഇന്നത്തെ ലോകത്തിൽ വിശുദ്ധ അഭംഗുരം വിശുദ്ധിയെന്ന ആയുധം കൈമുതലാക്കി. ഭീകരപ്രവർത്തനങ്ങൾ പോലുള്ള മാർഗങ്ങളിലൂടെ മറ്റുള്ളവരെ കീഴടക്കാനുള്ള ചിന്താഗതിക്കുള്ള മറുപടിയാണ് വിശുദ്ധയുടെ ജീവിതം. ദൈവം തനിക്കു തന്ന വിശുദ്ധിയെ അതിലുപരി തിരിച്ചുനൽകാനാണ് അൽഫോൻസാമ്മ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ വൈകുന്നേരം ഇടവക ദൈവാലയത്തിൽ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.

<ആ>ജപമാലപ്രദക്ഷിണത്തിന് ആയിരങ്ങൾ

<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ28യവമൃമിഴവമിമാ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>ഭരണങ്ങാനം: വിശുദ്ധയുടെ പാദസ്പർശം പതിഞ്ഞ വഴിത്താരയിലൂടെ പ്രാർഥനാഗീതങ്ങളും കൈകളിൽ മെഴുകുതിരികളുമായി നടത്തിയ ജപമാല മെഴുകുതിരി പ്രദക്ഷിണത്തിൽ ആയിരങ്ങൾ ഭക്‌തിപൂർവം പങ്കെടുത്തു. അൽഫോൻസാമ്മയുടെ വിശുദ്ധ ജീവിതത്തിനു സാക്ഷ്യം വഹിച്ച ഭരണങ്ങാനം ക്ലാരമഠത്തിലേക്കു പ്രധാന തിരുനാളിനു തലേദിവസം ഇടവക ദൈവാലയത്തിൽനിന്നു നടത്തുന്ന ജപമാല –മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നതു വലിയ അനുഗ്രഹമായാണു വിശ്വാസികൾ കണക്കാക്കുന്നത്.


വിശുദ്ധിയുടെ പ്രഭാവലയത്തോടെ തങ്ങളുടെ സഹോദരി മഠത്തിൽ തിരിച്ചെത്തുന്നത് പ്രാർഥനയിലൂടെ വലിയ ആഘോഷമാക്കുകയാണ് അൽഫോൻസാമ്മയുടെ പിൻമുറക്കാരായ ക്ലാരിസ്റ്റ് സന്യാസിനി സഭാംഗങ്ങൾ. മഠം ചാപ്പലിൽ ഫാ. ജോസഫ് പുത്തൻപുര കപ്പൂച്ചിൻ സന്ദേശം നൽകി. ജപമാലമെഴുകുതിരി പ്രദക്ഷിണത്തിന് തീർഥാടനകേന്ദ്രം റെക്ടർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം, ഫാ. ജയിംസ് കൊച്ചയ്യങ്കനാൽ, ഫാ. സ്കറിയ വേകത്താനം, ഫാ. ജോർജ് നെല്ലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.