മാധ്യമപ്രവർത്തകർക്കു കൊല്ലത്തും വിലക്ക്
മാധ്യമപ്രവർത്തകർക്കു കൊല്ലത്തും വിലക്ക്
Wednesday, July 27, 2016 2:01 PM IST
കൊല്ലം: ആട് ആന്റണിയുടെ ശിക്ഷാവിധി പ്രഖ്യാപനം റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമ പ്രവർത്തകർക്ക് അഭിഭാഷകരുടെയും പോലീസിന്റെയും അനൗദ്യോഗിക വിലക്ക്. രാവിലെ മാധ്യമ പ്രവർത്തകർ സിവിൽ സ്റ്റേഷൻ വളപ്പിൽ എത്തിയപ്പോൾ പോലീസ് കോടതിലേക്കു കടത്തിവിട്ടില്ല. മാധ്യമ പ്രവർത്തകരെ കയറ്റിയാൽ സംഘർഷം ഉണ്ടാകുമെന്ന് അഭിഭാഷകർ അറിയിച്ചതനുസരിച്ചാണ് പ്രവേശനം നിഷേധിച്ചതെന്നാണ് പോലീസ് നൽകിയ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.