പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റിക്ക് ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്താം: ഹൈക്കോടതി
പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റിക്ക് ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്താം: ഹൈക്കോടതി
Wednesday, July 27, 2016 2:10 PM IST
പെരുമ്പാവൂർ: പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റിക്ക് അന്വേഷണ ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നു ഹൈക്കോടതി. പോലീസിന്റെ നടപടിദൂഷ്യവും അധികാരദുർവിനിയോഗവും സംബന്ധിച്ച പരാതിയിൽ സംസ്‌ഥാന പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റിക്ക് ഇനി അന്വേഷണ ഉദ്യോഗസ്‌ഥരെ സമൻസ് അയച്ച് വിളിച്ചുവരുത്താനാകും. സംസ്‌ഥാന പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് കെ.നാരായണക്കുറുപ്പിന്റെ ഉത്തരവു ചോദ്യംചെയ്ത് കൊച്ചി റേഞ്ച് ഐജി ആയിരുന്ന മഹിപാൽ യാദവ് സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതി ജഡ്ജി പി.ബി. സുരേഷ്കുമാറിന്റെ ഉത്തരവ്.


ജിഷവധവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബേസിൽ കുര്യാക്കോസാണു നേരത്തെ പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റിക്കു പരാതി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.