വൈദികന്റെ കൊലപാതകം: പബ്ലിക് അഫയേഴ്സ് കമ്മിറ്റി അപലപിച്ചു
Wednesday, July 27, 2016 2:10 PM IST
കൊച്ചി: വടക്കൻ ഫ്രാൻസിലെ ദേവാലയത്തിൽ ദിവ്യബലിയർപ്പിച്ചുകൊണ്ടിരുന്ന വൈദികനെ ഐഎസ് തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തെ സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മിറ്റി അപലപിച്ചു.

ക്രൂരവും നിന്ദ്യവുമായ രീതിയിലുള്ള കൊലപാതകം പ്രതിഷേധാർഹമാണ്. ലോകരാഷ്ട്രങ്ങൾ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഐഎസ് തീവ്രവാദത്തെ ഉന്മൂലനം ചെയ്യണം. ഫ്രഞ്ച് കത്തോലിക്കാസഭയോട് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തീവ്രവാദത്തിനെതിരേ സർക്കാരുകൾ ശക്‌തമായ നടപടികളെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു. പബ്ലിക് അഫയേഴ്സ് കമ്മിറ്റി ചെയർമാനും തൃശൂർ അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷതവഹിച്ചു. സെക്രട്ടറി റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിൽ, സീറോ മലബാർ സഭ മുഖ്യവക്‌താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഡോ.കുര്യാസ് കുമ്പളക്കുഴി, പി.സി. സിറിയക്, സാബു ജോസ്, അഡ്വ.ഫ്രാൻസിസ് മംഗലത്ത്, അഡ്വ.വി.പി. ജോസഫ്, ഡോ.അനിയൻ കുഞ്ഞ്, പി.ഐ. ലാസർ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, അഡ്വ.ബിജു പറയന്നിലം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.