പി.എച്ച്. കുര്യൻ റവന്യു സെക്രട്ടറി,പോൾ ആന്റണി വ്യവസായ സെക്രട്ടറി
പി.എച്ച്. കുര്യൻ റവന്യു സെക്രട്ടറി,പോൾ ആന്റണി വ്യവസായ സെക്രട്ടറി
Wednesday, July 27, 2016 2:10 PM IST
തിരുവനന്തപുരം: റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായി പി.എച്ച്. കുര്യനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബിശ്വാസ് മേത്തയെ ഡൽഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണറായി നിയമിക്കാനും തീരുമാനിച്ചു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു പി.എച്ച്. കുര്യൻ. പകരം വ്യവസായ വകുപ്പിന്റെ ചുമതല ഊർജ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിക്കു നൽകി. കെഎസ്ഇബി ലിമിറ്റഡിന്റെ ചെയർമാനും ചീഫ് എംഡിയും കൂടിയാണ് പോൾ ആന്റണി. പുരാവസ്തു വകുപ്പ് (മൃഗശാല) സെക്രട്ടറിയുടെ അധിക ചുമതല അനിൽ സേവ്യറിനു നൽകി. ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണറായിരുന്ന ഇന്ദർജിത് സിംഗ് അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ സ്‌ഥാനക്കയറ്റത്തോടെ കേന്ദ്ര ന്യു ആൻഡ് റിന്യുവബിൾ എനർജി മന്ത്രാലയത്തിന്റെ (എംഎൻആർഇ) സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണു ബിശ്വാസ് മേത്തയെ നിയമിച്ചത്.


റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബിശ്വാസ് മേത്തയെ മാറ്റണമെന്നു റവന്യു മന്ത്രിയടക്കമുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മന്ത്രിതല ഉപസമിതി കണ്ടെത്തിയ യുഡിഎഫ് സർക്കാരിന്റെ കാലത്തെ റവന്യു വകുപ്പിലെ ക്രമക്കേടുകളടങ്ങിയ ഫയലുകളിൽ അന്നു റവന്യു വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ബിശ്വാസ് മേത്തയായിരുന്നു ഒപ്പിട്ടിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.