നാളെ ബാങ്ക് പണിമുടക്ക്
Wednesday, July 27, 2016 2:15 PM IST
കൊച്ചി: ബാങ്കിംഗ് മേഖലയിലെ പരിഷ്കരണങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നാളെ ബാങ്ക് യൂണിയനുകളുടെ ഐക്യവേദി അഖിലേന്ത്യാ തലത്തിൽ പണിമുടക്കുമെന്നു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സംസ്‌ഥാന കൺവീനർ സി.ഡി. ജോസൺ പത്രസമ്മേളനത്തിൽ അറിയിച്ചു. 10 ലക്ഷത്തിൽപ്പരം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കും. ഇന്ന് എല്ലാ ജില്ലാ–ടൗൺ കേന്ദ്രങ്ങളിൽ റാലികളും നാളെ ധർണകളും നടത്തും. പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്. പത്രസമ്മേളനത്തിൽ യൂണിയൻ ഭാരവാഹികളായ ആർ. വിജയകുമാർ, സി.ജെ. നന്ദകുമാർ, വി.ബി. അനന്തനാരായണൻ, പോൾ മുണ്ടാടൻ, കെ. സത്യനാഥൻ, സഫറുള്ള, പി.എസ്. കൈലാസനാഥൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.