ലിസിക്കും ഷീബ അമീറിനും മേദിനിക്കും പുരസ്കാരം
ലിസിക്കും ഷീബ അമീറിനും മേദിനിക്കും പുരസ്കാരം
Thursday, July 28, 2016 11:29 AM IST
തൃശൂർ: യുവകലാസാഹിതിയുടെ വനിതാ വിഭാഗമായ വനിതാ കലാസാഹിതിയുടെ സംസ്‌ഥാനതല പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു.

സാഹിത്യത്തിനുള്ള ബി. രാജലക്ഷ്മി സ്മാരക അവാർഡിനു എഴുത്തുകാരി ലിസിയെ തെരഞ്ഞെടുത്തു. കാത്തലിക് സിറിയൻ ബാങ്കിലെ ചീഫ് മാനേജരാണു ലിസി.

സംസ്കാരത്തിനുള്ള പി.സി. കുറുമ്പ സ്മാരക അവാർഡ് സാമൂഹ്യ പ്രവർത്തകയും സൊലേസ് സെക്രട്ടറിയുമായ ഷീബ അമീറിനു സമ്മാനിക്കും. പി.കെ. റോസി സ്മാരക അവാർഡിന് പി.കെ. മേദിനി അർഹയായി. ഓഗസ്റ്റ് 15ന് എറണാകുളത്തു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.