ഡോ.ടി. ഭാസ്കരൻ പുരസ്കാരം കല്പറ്റ നാരായണന്
ഡോ.ടി. ഭാസ്കരൻ  പുരസ്കാരം  കല്പറ്റ നാരായണന്
Thursday, July 28, 2016 11:29 AM IST
കൊച്ചി: നാലാമത് ഡോ.ടി. ഭാസ്കരൻ സ്മാരക വൈഖരി പുരസ്കാരത്തിനു കല്പറ്റ നാരായണൻ അർഹനാ യി. അദ്ദേഹത്തിന്റെ കവിതയുടെ ജീവചരിത്രം എന്ന കൃതി കണക്കിലെടുത്താണു പുരസ്കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമൻ നിർമിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.എം. ലീലാവതി, പ്രഫ.എം.തോമസ് മാത്യു, ഡോ.പി.വി. കൃഷ്ണൻ നായർ എന്നിവർ അടങ്ങിയ സമതിയാണു പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഓഗസ്റ്റ് 13നു വൈകുന്നേരം 5.30നു ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ പുരസ്കാരദാനം നടത്തുമെന്നു ഡോ. ടി.ഭാസ്കരൻ ട്രസ്റ്റ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.