നെഹ്റു ട്രോഫി ടിക്കറ്റ് സർക്കാർ ഓഫീസിലും
Thursday, July 28, 2016 12:05 PM IST
കൊച്ചി: എട്ടു ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴി നെഹ്റു ട്രോഫി വള്ളംകളി ടിക്കറ്റുകൾ വിൽക്കാൻ അനുമതി. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴി ടിക്കറ്റുകൾ വിൽക്കാനാണ് പൊതുഭരണ വകുപ്പ് അനുവാദം നൽകിയിട്ടുള്ളത്.

ടിക്കറ്റ് നിരക്ക്: ടൂറിസ്റ്റ് ഗോൾഡ് –2500 രൂപ, ടൂറിസ്റ്റ് സിൽവർ –1500 രൂപ, റോസ് കോർണർ(പ്രവേശനം രണ്ടു പേർക്ക്)–750 രൂപ, റോസ് കോർണർ(ഒരാൾക്ക്)–450 രൂപ, വിക്ടറി ലൈൻ–300 രൂപ, ഓൾ വ്യൂ–230 രൂപ, ലേക്വ്യൂ–150 രൂപ, ലോൺ–100 രൂപ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.