വിവാദ പ്രസംഗത്തെ ന്യായീകരിച്ചു കോടിയേരി
വിവാദ പ്രസംഗത്തെ ന്യായീകരിച്ചു കോടിയേരി
Thursday, July 28, 2016 12:16 PM IST
കൊച്ചി: പയ്യന്നൂരിലെ വിവാദപ്രസംഗത്തെ ന്യായീകരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. സ്വയംരക്ഷയ്ക്കു ചെറുത്തുനിൽപ്പ് ആകാമെന്നു ഭരണഘടന പറയുന്നതായി ചൂണ്ടിക്കാട്ടിയ കോടിയരി തന്റെ പ്രസംഗത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും വ്യക്‌തമാക്കി.

പ്രസംഗത്തിന്റെ പേരിൽ എന്തു നിയമനടപടി നേരിടാനും തയാറാണെന്നും കോടിയേരി കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. സ്വയം രക്ഷയ്ക്കുള്ള അവകാശത്തെക്കറിച്ചാണ് താൻ പയ്യന്നൂരിൽ പറഞ്ഞത്. ഐപിസി 96, ഐപിസി 300–2, എന്നീ വകുപ്പുകൾ പ്രകാരം സ്വയരക്ഷയ്ക്കുവേണ്ടിയുള്ള ചെറുത്തുനിൽപ് നിയമവിധേയമാണ്. ഇതുസംബന്ധിച്ച പരാതി ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ. നേരിടാൻ തയാറാണ്. ജയിലിൽ പോകാനും മടിയില്ല. സിപിഎം ആരെയും അങ്ങോട്ടു കടന്നാക്രമിക്കാൻ പാടില്ലെന്നാണു നിർദേശം നൽകിയിട്ടുള്ളത്. പയ്യന്നൂരിൽ സമാധാനം പുലർത്തണമെന്നാണു താൻ പറഞ്ഞത്. പ്രസംഗത്തിനുശേഷം അവിടെ ഒരു അനിഷ്ട സംഭവംപോലും ഉണ്ടാകാത്തത് അതിന്റെ ദൃഷ്ടാന്തം തന്നെയാണ്.


സമാധനത്തിനുള്ള സിപിഎം ശ്രമത്തെ ദൗർബല്യമായി കണ്ടു മുതലെടുക്കാനാണു നോക്കുന്നത്. അത് അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.