കേരളത്തിൽ മഴക്കുറവ് 23 ശതമാനം
Thursday, July 28, 2016 12:20 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ 23 ശതമാനം കുറവായി. ഇന്നലെ രാവിലെ എട്ടുവരെ ഈ കാലവർഷ സീസണിൽ ലഭിച്ചത് 101.61 സെന്റിമീറ്റർ മഴ. സാധാരണ ലഭിക്കേണ്ടത് 132.03 സെന്റിമീറ്റർ.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറേ മെച്ചമാണു നില. കഴിഞ്ഞവർഷം ഇതേ തീയതി വരെ 27 ശതമാനമായിരുന്നു മഴക്കുറവ്. വയനാട്ടിൽ ശരാശരി കിട്ടേണ്ടതിലും 58 ശതമാനം കുറവ് മഴയേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.