അമൽജ്യോതിയിൽ അന്താരാഷ്ട്ര കോൺഫറൻസ് തുടങ്ങി
അമൽജ്യോതിയിൽ അന്താരാഷ്ട്ര കോൺഫറൻസ് തുടങ്ങി
Friday, July 29, 2016 1:13 PM IST
കാഞ്ഞിരപ്പളളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ഇന്റർനാഷണൽ കോൺഫറൻസിന് (ഇന്നവേഷൻ ഇൻ സ്ട്രക്ചറൽ എൻജിനിയറംഗ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ്) തുടക്കമായി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പ്രോജക്ട് ഡയറക്ടർ ഡാനി തോമസ്, കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ റവ. ഡോ.ജോസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. നൂതന പ്രവർത്തനങ്ങൾക്ക് അനുദിനം സാക്ഷ്യം വഹിക്കുന്ന നിർമാണ മേഖലയോട് ബന്ധപ്പെട്ട വിഷയങ്ങളാണ് സിവിൽ എൻജിനിയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന കോൺഫറൻസിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇസ്രയേൽ ടെക്നോളജി യൂണിവേഴ്സിററിയുടെ പ്രഫ. ഡോ.കോൺസ്റ്റന്റയ്ൻ കോവ്ലർ മുഖ്യപ്രഭാഷണം നടത്തി. അമൽജ്യോതി ബർസാർ ഫാ. ഡോമിനിക്ക് കാരിക്കാട്ടിൽ, റിസേർച്ച് വിഭാഗം ഡീൻ ഡോ. ജെയിംസ് ജേക്കബ്, ഡയറക്ടർ ഇന്നവേഷൻസ് ഡോ.ജേക്കബ് ഫിലിപ്പ്, സിവിൽ എൻജിനിയറിംഗ് മേധാവി പ്രഫ. സിസ്റ്റർ ക്ലാരമ്മ റോസറി, കോ–ഓർഡിനേററർ ഡോ. മിനി മാത്യു എന്നിവർ പ്രസംഗിച്ചു എൻജിനിയർമാരെ കൂടാതെ ശാസ്ത്രജ്‌ഞർ, ഇൻഡസ്ട്രി–വിദഗ്ധർ, അക്കാഡമിഷൻസ്, റിസേർച്ചേഴ്സ്, തുടങ്ങിയവർ കോൺഫറൻസിൽ പങ്കെടുക്കും.


അംബുജ സിമന്റ്സ് ക്വാളിറ്റി മാനേജ്മെന്റ്െ മേധാവി സൈറസ് മിനോഷർ ഡോർഡ്, മദ്രാസ് ഐഐടി സിവിൽ എൻജിനിയറിംഗ് പ്രഫ. ഡോ. ബെന്നി റാഫേൽ, ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റി പ്രഫ. ഡോ. പി. ടി. രവി ചന്ദ്രൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ആനുവൽ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ എമേർജിംഗ് റിസേർച്ച് ഏരിയാസ് (ഐസറ)എന്ന പേരിൽ അമൽജ്യോതി എൻജിനിയറിംഗ് കോളജ് നടത്തിവരുന്ന ആറാമത് കോൺഫറൻസാണ് നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.