തിയറ്റർ ഉടമകൾ വീണ്ടും സമരത്തിലേക്ക്; ഇന്നു യോഗം

Friday, July 29, 2016 1:29 PM IST
കൊച്ചി: കേരളത്തിലെ എ ക്ലാസ് തീയറ്റർ ഉടമകൾ വീണ്ടും സമരത്തിനു ഒരുങ്ങുന്നു. ഒരു പ്രത്യേക സ്‌ഥാപനത്തിന്റെ ഇ–ടിക്കറ്റ് മെഷീനും സോഫ്റ്റ്വെയറും ഉപയോഗിക്കാൻ അധികൃതരിൽനിന്ന് സമ്മർദമുയരുന്നതിൽ പ്രതിഷേധിച്ചാണു സമരം. ഇന്നു കൊച്ചിയിൽ ചേരുന്ന കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നു ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു.

എക്സിബിറ്റേഴ്സ് അസോസിയേഷൻ ഓഫീസിൽ രാവിലെ 11.30ന് ആണ് യോഗം. സമരം എന്നു മുതൽ ആരംഭിക്കണമെന്നും സമരരീതി എന്തായിരിക്കണം എന്നതും അടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.