ഓൺലൈൻ മാർക്കറ്റിംഗ് കമ്പനിയുടെ മറവിൽ മയക്കുമരുന്ന് വില്പന: പ്രതി റിമാൻഡിൽ
Friday, July 29, 2016 1:29 PM IST
ആലപ്പുഴ: ഓൺലൈൻ മാർക്കറ്റിംഗ് കമ്പനിയുടെ മറവിൽ മയക്കുമരുന്നു വില്പന നടത്തിയതുമായി ബന്ധപ്പെട്ടു പിടിയിലായ സംഘാംഗം ബിനോയിയെ കോടതി റിമാൻഡ് ചെയ്തു.

ഇയാളോടൊപ്പം പിടിയിലായ മയക്കുമരുന്ന് ഉപയോഗിക്കാനെത്തിയ അഞ്ചുപേരെ കേസെടുത്തശേഷം വിട്ടയച്ചിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് കൊമ്മാടിയിലെ വാടകവീട്ടിൽ കഴിഞ്ഞദിവസം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിനോയിയെയും മറ്റ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.


കേന്ദ്രത്തിൽനിന്നും മുപ്പതോളം സിറിഞ്ചുകളും നീഡിലുകളും നാല്പതോളം ഉപയോഗിച്ച ബ്രൂഫിനോർഫിൻ ബോട്ടിലുകളും അമ്പതോളം ആംപ്യൂളുകളും പത്തുഗ്രാം കഞ്ചാവും ഗർഭനിരോധന ഉറകളും ഗുളികകളും പിടിച്ചെടുത്തിരുന്നു.

ഗർഭ നിരോധന ഉറകളും ഗുളികകളും കണ്ടെടുത്തതിന്റെ അടിസ്‌ഥാനത്തിൽ ഓൺലൈൻമാർക്കറ്റിംഗ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയിരുന്നോ എന്നത് സംബന്ധിച്ചു വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.