കാരിത്താസിൽ പിഞ്ചുകുഞ്ഞിന് തലച്ചോറിൽ അപൂർവ ശസ്ത്രക്രിയ
കാരിത്താസിൽ പിഞ്ചുകുഞ്ഞിന് തലച്ചോറിൽ അപൂർവ ശസ്ത്രക്രിയ
Monday, August 22, 2016 1:02 PM IST
തെള്ളകം: കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഒന്നരവയസു മാത്രം പ്രായമുള്ള കുഞ്ഞിനു തലയോട്ടിയിലും തലച്ചോറിലും നടത്തിയ ശസ്ത്രക്രിയ വിജയകരം.

ശസ്ത്രക്രിയയിലൂടെ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഇമ്മാനുവലാണു പുതുജീവിതത്തിലേക്കു പിച്ചവയ്ക്കുന്നത്. നാലുമാസം പ്രായമുള്ളപ്പോൾ അമ്മയുടെ കൈയിൽനിന്നു താഴെ വീണ് തലയോട്ടിക്കു സംഭവിച്ച പൊട്ടൽ*വികസിച്ചുവരുന്ന രോഗവുമായാണ് കുഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഗ്രോയിംഗ് സ്കൾ ഫ്രാക്ചർ അഥവാ ക്രേനിയോ മെനിഞ്ചിയ*എറോഷൻ എന്നാണ് ഈ അവസ്‌ഥയ്ക്കു വൈദ്യശാസ്ത്രം നല്കുന്ന പേര്. തലച്ചോറും ആവരണമായ മെനിഞ്ചസ് സ്തരവും തല യോട്ടിയിൽ* ഉണ്ടായിവരുന്ന ദ്വാരത്തിലൂടെ പുറത്തേക്കു തള്ളിവരുന്നതുമൂലം കുട്ടിക്ക് തുടർച്ചയായ അപസ്മാരവും കൈകാലുകൾക്ക് ബ ലക്ഷയ വും ഉണ്ടായി. ന്യൂറോ സർജൻ ഡോ.എം.കെ. സ രീഷ്കുമാറിന്റെ നേതൃത്വത്തിൽ*നടത്തിയ സങ്കീർണ ശസ്ത്രക്രിയയിൽ ന്യൂറോ സർജൻ ഡോ. ഐപ്പ് വി. ജോർജും അനസ്തറ്റിസ്റ്റ് ഡോ. എം. സദാശിവനും പങ്കാളികളായി. തലയോട്ടിക്കും തലച്ചോറിനും ഉണ്ടായക്ഷതം പരിഹരിക്കാനായതോടെ കുട്ടി പൂർണ ആരോഗ്യവാനായി ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.