കെസിസി ത്രൈവാർഷിക സമ്മേളനം അടൂരിൽ
Monday, August 22, 2016 1:02 PM IST
പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് ത്രൈവാർഷിക സമ്മേളനം 25, 26, 27 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ നടക്കും. കെസിസിയിലുള്ള സഭകളിൽ നിന്നും സംഘടനകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു ജനറൽ സെക്രട്ടറി റവ.ഡോ. റെജി മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു.

25ന് ഉച്ചകഴിഞ്ഞ് മൂന്നിന് രജിസ്ട്രേഷൻ. വൈകുന്നേരം അഞ്ചിന് ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. വിവിധ സഭാധ്യക്ഷൻമാരായ കേണൽ ടി.സി. നിഹൽ, ബിഷപ് തോമസ് ശമുവേൽ, ഡോ.ഏബ്രഹാം മാർ പൗലോസ്, സഖറിയാസ് മാർ അപ്രേം എന്നിവർ അനുഗ്രഹസന്ദേശങ്ങൾ നൽകും. ചിറ്റയം ഗോപകുമാർ എംഎൽഎ, വൈഎംസിഎ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിക്കും.


വേദപഠനക്ലാസുകൾക്ക് റവ.ഡോ.മോത്തി വർക്കി, റവ.ജോസഫ് സാമുവേൽ, ഡോ.സൂസൻ മാത്യു എന്നിവരും സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയമായ ദേശീയതയും ബഹുസ്വരതയും എന്നതിനെ ആസ്പദമാക്കി പത്മഭൂഷൺ ജസ്റ്റീസ് കെ.ടി. തോമസ്, റവ.ഡോ.കെ.എം. ജോർജ്, ഡോ.ജോർജ് സഖറിയ എന്നിവരും പ്രധാന ക്ലാസുകൾ നയിക്കും. പൊതുചർച്ചയ്ക്ക് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മോഡറേറ്ററാകും. ബിനോയ് വിശ്വം, എം.ലിജു, പി.എസ്. ശ്രീധരൻപിള്ള എന്നിവർ നേതൃത്വം നൽകും.

സ്വാഗതസംഘം ജനറൽ കൺവീനർ പ്രഫ.ഡി.കെ. ജോൺ, കെസിസി യൂത്ത് കമ്മീഷൻ ചെയർമാൻ അനീഷ് കുന്നപ്പുഴ, പബ്ലിസിറ്റി കൺവീനർ ബിനു പി.രാജൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.