ദീപിക ജൈവനന്മ’പദ്ധതി രജിസ്ട്രേഷൻ ഓഗസ്റ്റ് 31 വരെ
ദീപിക ജൈവനന്മ’പദ്ധതി രജിസ്ട്രേഷൻ ഓഗസ്റ്റ് 31 വരെ
Monday, August 22, 2016 1:13 PM IST
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക ജൈവകൃഷി പ്രോത്സാഹനത്തിനും പ്രചാരണത്തിനുമായി പദ്ധതി നടപ്പാക്കുന്നു. പുതിയ തലമുറയിലേക്കു ജൈവകൃഷിയുടെ നന്മകൾ പകർന്ന് ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്കു നയിക്കുകയാണു ലക്ഷ്യം. കലാലയങ്ങൾ, സ്കൂളുകൾ (ഗവ. എയ്ഡഡ്, അൺഎയ്ഡഡ്), സന്നദ്ധസംഘടനകൾ, സ്‌ഥാപനങ്ങൾ എന്നിവയ്ക്കു പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. പദ്ധതിവഴി തയാറാക്കുന്ന മികച്ച കൃഷിത്തോട്ടത്തിനു ദീപിക ഫ്രണ്ട്സ് ക്ലബ് ജില്ലാതലത്തിൽ അവാർഡുകൾ നൽകും.

സ്‌ഥാപനങ്ങളോടു ചേർന്നു നിശ്ചിത സ്‌ഥലത്തു വേണം കൃഷി നടത്താൻ. മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന ചീര, വെണ്ട, പയർവർഗങ്ങൾ, തക്കാളി, ഹ്രസ്വകാല വിളകൾ എന്നിവയുടെ കൃഷിയാണു പദ്ധതിവഴി പ്രോത്സാഹിപ്പിക്കുന്നത്. വിവിധ വിളകളുടെ 50 തൈകളെങ്കിലും കൃഷിചെയ്തിരിക്കണം.


കൂടുതൽ തൈകൾ വയ്ക്കുന്നവർക്കു ഗ്രേസ് മാർക്ക് നൽകും. ഓഗസ്റ്റ്–നവംബർ മാസങ്ങളിൽ കൃഷി നടത്തണം. വിളവെടുപ്പിനു മുമ്പ് കൃഷിയിടത്തിന്റെ 6ത4 വലിപ്പത്തിലുള്ള ഫോട്ടോ സ്‌ഥാപനത്തിന്റെ വിലാസം, ഫോൺ നമ്പർ, കൃഷിയെക്കുറിച്ചുള്ള ചെറുവിവരണം എന്നിവ സഹിതം കോ–ഓർഡിനേറ്റർ, ജൈവനന്മ, ദീപിക, കോളജ് റോഡ്, കോട്ടയം 696001 എന്ന വിലാസത്തിൽ നവംബർ 30നു മുമ്പായി അയയ്ക്കുക.

തെരഞ്ഞെടുക്കപ്പെടുന്ന തോട്ടങ്ങളിൽ വിധികർത്താക്കൾ നേരിട്ടു വിലയിരുത്തി ജേതാക്കളെ നിർണയിക്കും. ഈ പദ്ധതിയിൽ പുതിയതായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്‌ഥാപനത്തിന്റെ വിലാസവും കോൺടാക്ട് മൊബൈൽ നമ്പരും 9349599070 എന്ന നമ്പറിൽ മെസേജ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0481 3012222, 9349599070, 9387103415 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.