സപ്ലൈകോ ഓണസമ്മാനപദ്ധതി
Tuesday, August 23, 2016 12:47 PM IST
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പ്രത്യേക സമ്മാനപദ്ധതി ഒരുക്കുന്നു. 300 രൂപയുടെ ശബരി ഉത്പന്നങ്ങളുൾപ്പെടെ 2000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്‌താക്കൾക്ക് സപ്ലൈകോ ഒരു ഗിഫ്റ്റ് കൂപ്പൺ നൽകും. 2000 രൂപയ്ക്കു മുകളിലുള്ള ഓരോ ആയിരം രൂപയ്ക്കും മറ്റൊരു ഗിഫ്റ്റ് കൂപ്പൺ വീതം ഉപഭോക്‌താവിന് ലഭിക്കും. ഈ ഗിഫ്റ്റ് കൂപ്പണുകൾ നറുക്കെടുത്ത് വിജയിക്ക് അഞ്ചു പവൻ സ്വർണനാണയവും ഓരോ ജില്ലയിലെയും വിജയികൾക്ക് ഒരു പവൻ സ്വർണനാണയം വീതവും നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.