സംരക്ഷിത അധ്യാപകരെ പ്രവേശിപ്പിക്കില്ല: സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ
Tuesday, August 23, 2016 12:51 PM IST
കൊച്ചി: വിദ്യാഭ്യാസവകുപ്പ് പുനർവിന്യസിക്കുന്ന അധ്യാപകരെ എയ്ഡഡ് സ്കൂളുകളിൽ ജോലിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നു കേരള സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ. കേരള വിദ്യാഭ്യാസചട്ടം ഉറപ്പുനൽകുന്ന മാനേജർമാരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായതിനാലാണു സംരക്ഷിത അധ്യാപകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. മാനേജർമാരുടെ അവകാശങ്ങളെ നിഷേധിക്കുന്ന സർക്കാർ ഉത്തരവുകളെ ഹൈക്കോടതിയിൽ ചോദ്യംചെയ്യും.

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ പ്രശ്നങ്ങളായി നിലനിർത്താതെ ശാശ്വതമായി പരിഹരിക്കാൻ ആരോഗ്യപരമായ ചർച്ചകൾ മാനേജർമാരുമായി നടത്താൻ സർക്കാർ തയാറാകണമെന്നും എറണാകുളത്തു ചേർന്ന അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു.


പ്രസിഡന്റ് ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജനറൽ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, വൈസ് പ്രസിഡന്റ് ഫാ. ബെഞ്ചമിൻ മാത്യു, പീറ്റർ കോറെപ്പിസ്കോപ്പ, ഫാ. ഫെലിക്സ് ചുള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.