കേംബ്രിജ് ഇംഗ്ലീഷ് ലാംഗ്വേജ് അസെസ്മെന്റ് സാങ്കേതിക സർവകലാശാലയുമായി സഹകരിക്കുന്നു
Tuesday, August 23, 2016 12:51 PM IST
തിരുവനന്തപുരം: കേംബ്രിജ് സർവകലാശാലയുടെ ഭാഗമായ കേംബ്രിജ് ഇംഗ്ലീഷ് ലാംഗ്വേജ് അസെസ്മെന്റ് എന്ന സംഘടന കേരള സാങ്കേതിക സർവകലാശാലയുമായി സഹകരിക്കുന്നു. സർവകലാശാലയുടെ കീഴിലുള്ള എൻജിനിയറിംഗ് കോളജുകളിലെ വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്‌ഞാനം മെച്ചപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യം.

ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ താത്പര്യമുള്ള കോളജുകൾക്ക് ംംം.രമാുൗെേീംീൃസ.രീാ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. തുടർന്നു സംഘടനയുടെ നേതൃത്വത്തിൽ കേംബ്രിജിലെ വിദഗ്ധരെ ഉൾപ്പെടുത്തി കോളജുകളിലെ അധ്യാപകർക്ക് രണ്ടാഴ്ച നീളുന്ന ശില്പശാല, സെമിനാറുകൾ എന്നിവയിലൂടെ ഭാഷാ പരിശീലനം നൽകും. പിന്നീട്, പരിശീലനം ലഭിച്ച അധ്യാപകർ കോളജുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്‌ഞാനം വളർത്തുന്നതിനുള്ള പരിശീലനപരിപാടികൾ വിവിധ ഘട്ടങ്ങളായി നൽകും.


ഇങ്ങനെ പരിശീലനം ലഭിച്ച വിദ്യാർഥികൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കുന്ന ബിസിനസ് സർട്ടിഫിക്കറ്റ് പരീക്ഷ എഴുതി മികച്ച തൊഴിലവസരങ്ങൾ നേടാനാകും.

കോളജുകൾക്കു ശേഷം കേരളത്തിലെ തെരഞ്ഞെടുത്ത സ്കൂളുകളിലേക്കും കേംബ്രിജ് ലാംഗ്വേജ് അസസ്മെന്റ് പരിശീലന പരിപാടി വ്യാപിപ്പിക്കുമെന്ന് സംഘടനയുടെ സൗത്ത് ഏഷ്യ റീജണൽ ഡയറക്ടർ ടി.കെ. അരുണാചലം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.