ഹരിതോത്സവം: ആലോചനാ യോഗം ഇന്ന്
Tuesday, August 23, 2016 12:51 PM IST
കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ ഒക്ടോബർ ഏഴുമുതൽ 16 വരെ നടക്കുന്ന ഹരിതോത്സവം കാർഷികമേളയുടെ കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് 10.30ന് വിവിധ കർഷക സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ്. ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹരിതോത്സവം 2016 എന്ന പരിപാടിയിൽ കേന്ദ്ര–സംസ്‌ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, കാർഷിക ഗവേഷക വിദഗ്ധർ എന്നിവർ പങ്കെടുക്കുമെന്ന് ചീഫ് പേട്രൻ പി.സി. തോമസ് അറിയിച്ചു.

ഈ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കൊലപാതകവിവരങ്ങൾ പുറത്തുവന്നത്. അതേസമയം, മറ്റു രണ്ടു കേസുകളിലെ ജാമ്യാപേക്ഷ കോടതി തള്ളി. 2007 ഒക്ടോബർ 11 ന് അബ്ദുൽ ഖാദർ എന്നയാളെ കൊലപ്പെടുത്തിയതിന് കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലും 2007 സെപ്റ്റംബർ നാലിന് വേലായുധൻ എന്നയാളെ കൊലപ്പെടുത്തിയതിന് തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലുമാണ് ജാമ്യാപേക്ഷകൾ തള്ളിയത്. രണ്ട് കേസുകളിലും 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് കോടതി ജാമ്യം നിരസിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.