റിപ്പർമോഡൽ കൊല: പ്രതിക്കു ജാമ്യം
Tuesday, August 23, 2016 12:51 PM IST
കൊച്ചി: എറണാകുളം നഗരത്തിലും ചുറ്റുവട്ടങ്ങളിലുമായി ഒമ്പതോളംപേരെ റിപ്പർ മോഡലിൽ കൊല ചെ യ്ത തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കൽ വീട്ടിൽ സേവ്യർ കുഞ്ഞുമോ ന് രണ്ടു കേസുകളിൽ ജാമ്യം. 2015 ഒക്ടോബർ 17ന് രാത്രി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ സെൽവം എന്നയാളെ കൊല പ്പെടുത്തിയ കേസിലും 2008 ജനുവരി 14ന് തൃക്കാക്കരയിൽ വികാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലുമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.അനിൽകുമാർ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.


25,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേ ഷണ ഉദ്യോഗസ്‌ഥൻ മുമ്പാകെ ഹാജരാകണമെന്നും വ്യവസ്‌ഥയുണ്ട്. മാർച്ച് ഒമ്പതിന് നോർത്ത് റെയിൽ വേ സ്റ്റേഷനു സമീപം ഉണ്ണി എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ മാർച്ച് 28 നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.