ശനിയാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് കെഎച്ച്എസ്ടിഎഫ്
Tuesday, August 23, 2016 12:51 PM IST
കോട്ടയം: ഹയർ സെക്കൻഡറി മേഖലയിൽ ശനിയാഴ്ച പ്രവൃത്തിദിനം പുനഃസ്‌ഥാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് ഫ്രണ്ട് സംസ്‌ഥാന കമ്മിറ്റി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കിയതിനു പകരമായി ഹയർ സെക്കൻഡറിയിൽ പ്രവൃത്തിസമയം ദീർഘിപ്പിച്ചിരുന്നു. ഒരു അധ്യയനവർഷത്തിലെ 196 പ്രവൃത്തിദിനങ്ങളിൽ അധ്യയനം നടക്കുമ്പോൾ ഫലത്തിൽ 39 ദിവസംകൂടി 235 ദിവസത്തിലെ പഠനമാണ് നടക്കുന്നത് രണ്ടാംശനിയുള്ള ആഴ്ചയിലും കൂടുതൽ സമയമാണ് അധ്യാപകർ ജോലിചെയ്യുന്നത്. സംസ്‌ഥാന പ്രസിഡന്റ് ഡോ.നോയൽ മാത്യൂസ് അധ്യക്ഷതവഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി സാജു മാന്തോട്ടം, ബൈബി തോമസ്, ബോബൻ ഫിലിപ്പ്, ബോസ്മോൻ ജോസഫ്, നെൽസൺ ഡാരൻ, ചൂരക്കോട് ഹരികുമാർ, കെ.എസ്. സുരേഷ്കുമാർ, ടിജി ജോസഫ്, റോയി ഫിലിപ്പ്, ജയിംസ് കോശി, സുനിൽകുമാർ പി.എസ്., ജോസ് ജേക്കബ്, സിനോബി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.