ദളിത് കാത്തോലിക്കാ മഹാജനസഭ സംസ്‌ഥാന സമ്മേളനം തുടങ്ങി
Tuesday, August 23, 2016 12:51 PM IST
കൊച്ചി: കെസിബിസിയുടെ ഔദ്യോഗിക ദളിത് പ്രസ്‌ഥാനമായ ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) സംസ്‌ഥാന സമ്മേളനം പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ആരംഭിച്ചു.

രാജ്യത്ത് വർധിച്ചുവരുന്ന ദളിത് വിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തിൽ ദളിത് ക്രൈസ്തവരോടു സർക്കാരും സമൂഹവും പുലർത്തുന്ന ജാതി, മത വിവേചനത്തിനും നീതി നിഷേധത്തിനുമെതിരേ സഭയുടേയും പൊതുസമൂഹത്തിന്റേയും മനഃസാക്ഷി ഉണർത്തുക എന്നതാ ണു സമ്മേളനത്തിന്റെ ലക്ഷ്യം.

ഇന്നു രാവിലെ 10നു നടക്കുന്ന പൊതുസമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ മുഖ്യപ്രഭാഷണവും കെസിബിസി എസ്സി/ എസ്ടി/ ബിസി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണവും നടത്തും.


ഡിസിഎംഎസ് സംസ്‌ഥാന പ്ര സിഡന്റ് അംബി കുളത്തൂർ അധ്യ ക്ഷത വഹിക്കും. വൈസ് ചെയർമാന്മാരായ ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, മാർ ജേക്കബ് മുരിക്കൻ എന്നിവർ സന്ദേശം നൽ കും.

കെസിബിസി ഡെപ്യൂട്ടി സെക്ര ട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട,് സിബിസിഐ എസ്സി/എസ്ടി/ ഒബിസി കമ്മീഷൻ സെക്രട്ടറി ഫാ. സഹായരാജ്, ഡിസിഎംഎസ് വൈസ് പ്രസിഡന്റ് സ്കറിയ ആന്റണി, ട്രഷറർ ജോർജ് എസ്. പള്ളിത്തറ, ഓർഗനൈസർ വിൻസന്റ് ആന്റണി എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.