ബസിൽ കടത്തിയ മൂന്നു കിലോ കഞ്ചാവ് പിടികൂടി
Tuesday, August 23, 2016 1:01 PM IST
മഞ്ചേശ്വരം: മംഗളൂരുവിൽനിന്നു കാസർഗോഡ് ഭാഗത്തേക്ക് കർണാടക ആർടിസി ബസിൽ കടത്തുകയായിരുന്ന മൂന്നു കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

കാസർഗോഡ് ചൗക്കി ആസാദ് നഗർ ഇജാസ് മൻസിലിൽ അഹമ്മദി(45)നേയാണ് മഞ്ചേശ്വരം എക്സൈസ് സിഐ എൻ.ശങ്കർ, അഡീഷണൽ ഇൻസ്പെക്ടർമാരായ റിനി ഫെർണാണ്ടസ്, ഉമ്മർകുട്ടി, സിവിൽ ഓഫീസർമാരായ മഞ്ജുനാഥ്, സുശീല, സജിൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരം നാലിന് ചെക്ക്പോസ്റ്റിൽ ബസ് പരിശോധിച്ചാണ് കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് കവറിലാക്കി സീറ്റിനടിയിൽവച്ച നിലയിലായിരുന്നു. കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. പൊതുവിപണിയിൽ ഇതിന് 80,000 രൂപ വിലമതിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.