ചിത്രങ്ങൾ സെൻസറിംഗിനു സമർപ്പിക്കണമെന്ന ഉത്തരവിനു സ്റ്റേ
Tuesday, August 23, 2016 1:01 PM IST
കൊച്ചി: സ്വകാര്യ ഡിജിറ്റൽ സർവീസ് പ്രോവൈഡേഴ്സ് വഴി ചലച്ചിത്രങ്ങൾ സെൻസറിംഗിനു സമർപ്പിക്കണമെന്ന ഉത്തരവ് ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം. സ്വകാര്യ ഡിജിറ്റൽ സർവീസ് പ്രോവൈഡേഴ്സ് വഴി ചലച്ചിത്രങ്ങൾ സെൻസറിംഗിനു സമർപ്പിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കെന്നും നിലവിലെ സംവിധാനം തുടരണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാർ സെൻസർ ബോർഡ് ചെയർമാനു കത്തയച്ചിരുന്നു. ഹർജിയുമായി ബന്ധപ്പെട്ടു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ്, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ,തിരുവനന്തപുരം മേഖലാ ഓഫീസ് ചെയർമാൻ, കേന്ദ്ര സർക്കാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തര വിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.