ഭൂമി കൈമാറ്റ ഫീസ് നിരക്കു കുറയ്ക്കൽ: തീരുമാനം അടുത്ത നിയമസഭാ സമ്മേളനത്തിൽ
Tuesday, August 23, 2016 1:25 PM IST
തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിൽ പണം ഈടാക്കാതെയുള്ള ഭൂമി കൈമാറ്റത്തിന് ഏർപ്പെടുത്തിയ ഉയർന്ന മുദ്രപ്പത്ര നിരക്കു കുറയ്ക്കുന്ന കാര്യം അടുത്ത നിയമസഭാ സമ്മേളന സമയത്തു ചേരുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കാമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തിലാണു ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇക്കാര്യത്തിൽ സ്ലാബ് സമ്പ്രദായം ഏർപ്പെടുത്തുന്നതു സർക്കാർ പരിഗണിക്കുന്നുണ്ട്. അര ഏക്കറിൽ താഴെ ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ ഫീസ് നിരക്കു കുറയ്ക്കുന്നതാണു പരിഗണനയിലുള്ളത്. നഗര– ഗ്രാമ പ്രദേശങ്ങൾ വേർതിരിച്ചു ഭൂമിയുടെ അളവിന്റെ അടിസ്‌ഥാനത്തിലാകും ഇതിനുള്ള സ്ലാബ് സമ്പ്രദായം ഏർപ്പെടുന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് ഉയർന്ന നിരക്ക് ഈടാക്കാനുള്ള സർക്കാർ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രജിസ്ട്രേഷൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരനും ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചതായാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.