മാണിക്കെതിരെ സിപിഐ; കേരള കോൺഗ്രസിന്റെ പ്രശ്നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യമില്ല
മാണിക്കെതിരെ സിപിഐ; കേരള കോൺഗ്രസിന്റെ പ്രശ്നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യമില്ല
Wednesday, August 24, 2016 4:56 AM IST
തിരുവനന്തപുരം: കെ.എം.മാണിക്കെതിരെ സിപിഐ റിപ്പോർട്ട്. ഇന്നു തിരുവന്തപുരത്തെ പാർട്ടി ആസ്‌ഥാനമായ എംഎൻ സ്മാരകത്തിൽ ചേർന്ന നിർവാഹക സമിതി യോഗത്തിലാണ് കേരള കോൺഗ്രസിനെ ഒപ്പം കൂട്ടുന്നതിനെതിരെ വിമർശനമുയർന്നത്.

കേരള കോൺഗ്രസിന്റെ പ്രശ്നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യം ഇപ്പോഴില്ലെന്നും റിപ്പോർട്ടിലുണ്ട്. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനമുള്ളത്. അഴിമതിക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു ഇടതുപക്ഷത്തിന്റെ വിജയമെന്നും അഴിമതിക്കാരെ ഒപ്പം കൂട്ടുന്നത് ജനം അംഗീകരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.


നേരത്തെ കേരള കോൺഗ്രസുമായി പ്രശ്നാധിഷ്ഠിത സഹകരണമാകാമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ അന്നുതന്നെ സിപിഐ രംഗത്തെത്തുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.