പയ്യന്നൂരിൽ പോലീസ് വാഹനം തകർത്ത സംഭവം: ഡ്രൈവർക്കു സസ്പെൻഷൻ
Wednesday, August 24, 2016 12:30 PM IST
കണ്ണൂർ: പ്രതികളെ കോടതിയിൽ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുന്നതിനിടെ പയ്യന്നൂരിൽ പോലീസ് വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർക്കാനിടയാക്കിയ സംഭവത്തിൽ കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരനു സസ്പെൻഷൻ. വാഹനത്തിന്റെ ഡ്രൈവറായിരുന്ന കെ. ഷാജിയേയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ഡ്യൂട്ടിയിൽ കൃത്യവിലോപം കാണിച്ചുവെന്ന കുറ്റത്തിനു ജില്ലാ പോലീസ് മേധാവിയാണു സസ്പെൻഡ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.