സിപിഐ വിറളി പിടിക്കേണ്ടതില്ലെന്ന് കേരള കോൺ.–എം
Wednesday, August 24, 2016 12:45 PM IST
കോട്ടയം: കേരളാ കോൺഗ്രസ്–എം ഇടതു മുന്നണിയിൽ എത്തുമെന്നു ഭയപ്പെട്ടു സിപിഐ വിറളി പിടിക്കേണ്ടതില്ലെന്നു ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപി.

നിരവധി തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു പൊരുതി ശക്‌തി തെളിയി ച്ച കേരള കോൺഗ്രസ്–എം മുന്നണി പ്രവേശനഅപേക്ഷയുമായി ആരുടെയെങ്കിലും പിന്നാലെ നടക്കു മെന്ന തെറ്റിദ്ധാരണ സിപിഐക്കു വേണ്ട.

സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണു യുഡിഎഫ് വിട്ടത്. തങ്ങൾ എൽഡിഎഫിൽ എത്തിയാ ൽ സിപിഐയുടെ സ്‌ഥാനത്തിനു കോട്ടംതട്ടുമെന്ന ഭയം വേണ്ട. ഇടുതു മുന്നണിയിൽ ചേരാൻ ഉദേശിക്കുന്നില്ല. സിപിഐക്കു പഴയതു പോലെ സുഖമായി കഴിയാം.


പാർലമെന്റ് സീറ്റ് വിറ്റ് വരുമാനമുണ്ടാക്കുന്ന പാരമ്പര്യം കേരള കോൺഗ്രസിനില്ല. അങ്ങനെയിരിക്കെ സംശുദ്ധ രാഷ്ട്രീയത്തിന്റെ സാരോപദേശം കേരള കോൺഗ്രസിനോട് വേണ്ടെന്നും ജോയി ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.