ആദികേശവന്റെ സ്‌ഥലംമാറ്റം റദ്ദ് ചെയ്യണമെന്നു വി.എസ്.
Wednesday, August 24, 2016 12:45 PM IST
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ ചീഫ് ജനറൽ മാനേജർ എസ്. ആദികേശവനെ പ്രതികാര ബുദ്ധിയോടെ ഹൈദരാബാദിലേക്കു സ്‌ഥലം മാറ്റിയ നടപടി അപലപനീയമാണെന്നും, സ്‌ഥലംമാറ്റം റദ്ദ് ചെയ്ത് അദ്ദേഹത്തെ തിരുവനന്തപുരത്തു തന്നെ നിലനിർത്താൻ അധികൃതർ തയാറാകണമെന്നും വിഎസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. <യൃ><യൃ><ആ>പരാതി പരിശോധിച്ചു നടപടിയെടുക്കണം: പിണറായി വിജയൻ

തിരുവനന്തപുരം: എസ്ബിടി ചീഫ് ജനറൽ മാനേജരായിരുന്ന എസ്. ആദികേശവനെ ഹൈദരാബാദ് ഓഫീസിലേക്കു സ്‌ഥലം മാറ്റിയതു പ്രതികാരപരമാണെന്ന പരാതി പരിശോധിച്ച് പ്രധാനമന്ത്രി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിർദിഷ്‌ട എസ്ബിടി–എസ്ബിഐ ലയനം നടക്കുകപോലും ചെയ്യുന്നതിന് മുമ്പാണ് ഇത്തരമൊരു സ്‌ഥലംമാറ്റം.


എസ്ബിടി–എസ്ബിഐ ലയനം പാടില്ലെന്നതാണ് കേരള ജനതയുടെ പൊതു നിലപാട്. കേരള നിയമസഭയും അതേ നിലപാട് കൈക്കൊണ്ടു.

കേരളത്തിന്റെ ഈ പൊതുവികാരത്തിനൊത്തു നിന്നു എന്നതിലുള്ള രോഷമാണ് സ്‌ഥലംമാറ്റത്തിനു പിന്നിലെന്നു സേവ് എസ്ബിടി ഫോറം കരുതുന്നു. ഇതു പ്രതികാര നടപടിയാണെന്നു പൊതുവേ കരുതപ്പെടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നീതി ഉറപ്പാക്കുന്നതിനായി ഇടപെടണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

<ആ>സ്‌ഥലംമാറ്റം പ്രതിഷേധാർഹം: വി.എം. സുധീരൻ

തിരുവനന്തപുരം: എസ്ബിഐ – എസ്ബിടി ലയനത്തിനെതിരെ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് എസ്ബിടി ചീഫ് ജനറൽ മാനേജർ ആദികേശവനെ പ്രതികാര നടപടിയുടെ ഭാഗമായി ഹൈദരാബാദിലേക്ക് സ്‌ഥലംമാറ്റിയത് പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.