ഡിജിറ്റൽ ലൈബ്രറികൾ 30 ന് ഉദ്ഘാടനം ചെയ്യും
ഡിജിറ്റൽ ലൈബ്രറികൾ 30 ന് ഉദ്ഘാടനം ചെയ്യും
Thursday, August 25, 2016 12:06 PM IST
തിരുവനന്തപുരം: പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംസ്‌ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സമ്പൂർണ ഇ–സാക്ഷരതാ യജ്‌ഞത്തിന്റെ രണ്ടാംഘട്ടമായ ഡിജിറ്റിൽ ലൈബ്രറികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി എം. ഹമീദ് അൻസാരി നിർവഹിക്കും. ഗവർണർ ജസ്റ്റീസ് പി.സദാശിവത്തിന്റെ അധ്യക്ഷതയിൽ 30നു വൈകുന്നേരം നാലിന് കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരിക്കും.

രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, എംഎൽഎമാരായ ഒ.രാജഗോപാൽ, കെ. മുരളീധരൻ, പന്ന്യൻ രവീന്ദ്രൻ, എം. വിജയകുമാർ, പാലോട് രവി എന്നിവർ സംബന്ധിക്കും.


ഡിജിറ്റൽ ലൈബ്രറികളുടെ ഒന്നാംഘട്ടമായി തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, കൊല്ലം പബ്ലിക് ലൈബ്രറി, കോട്ടയം പബ്ലിക് ലൈബ്രറി, കോഴിക്കോട് പബ്ലിക് ലൈബ്രറി എന്നീ നാല് ജില്ലാ ലൈബ്രറികളെ കേന്ദ്രീകരിച്ച് പതിനെട്ട് ഗ്രാമീണ ഗ്രന്ഥശാലകൾ ഡിജിറ്റൽ ലൈബ്രറികളായി മാറും. ഡിജിറ്റൽ ലൈബ്രറി രംഗത്ത് രാജ്യത്ത് നടപ്പാക്കുന്ന ആദ്യ സംരംഭമാണ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.