മെഡിക്കൽ സീറ്റ് തർക്കം ഇതര സംസ്‌ഥാന കോളജുകൾക്കു നേട്ടമാകും: ബിജു പറയന്നിലം
Thursday, August 25, 2016 12:06 PM IST
കോട്ടയം: മെഡിക്കൽ സീറ്റ്് സംബന്ധിച്ച് ഇപ്പോൾ ഉടലെടുത്തിട്ടുള്ള അനിശ്ചിതാവസ്‌ഥ അന്യസംസ്‌ഥാന കോളജുകളിലേക്ക് കുട്ടികൾ പ്രവേശിക്കുവാൻ സാഹചര്യമൊരുക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ സംബന്ധിച്ചു സർക്കാരും മാനേജുമെന്റുകളും തമ്മിലുള്ള കരാർ പാലിക്കാൻ സർക്കാർ തയാറാകണം. സർക്കാർ കരാറുകൾ ഏകപക്ഷീയമായി റദ്ദാക്കുന്നതു ജനാധിപത്യത്തിനു നിരക്കുന്നതല്ല.


മാനേജ്മെന്റ് സീറ്റുകൾ കരാറിനു വിപരീതമായി സർക്കാർ ഏറ്റെടുത്തതു പുന:പരിശോധിക്കണം. സർക്കാർ ഏറ്റുമുട്ടലിന്റെ പാതയല്ല, സമന്വയത്തിന്റെ പാതയാണ് സ്വീകരിക്കേണ്ടത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ, മാനേജ്മെന്റ് പ്രതിജ്‌ഞാബദ്ധമാണ്. അതിനായുള്ള ചർച്ചകൾ സ്വാഗതാർഹമാണ്.

എന്നാൽ, ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരേ ശക്‌തമായ നിലപാട്് സ്വീകരിക്കുമെന്നും ജനറൽ സെക്രട്ടറി സൂചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.