ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Thursday, August 25, 2016 12:16 PM IST
വാഴക്കുളം: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവന കാവിച്ചേരിൽ ജോണിന്റെ മകൻ അജുവാണ്(27) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാവന കുരിശുപള്ളിക്കു സമീപമായിരുന്നു അപകടം. വാഴക്കുളത്തേക്ക് ബൈക്കിൽ വരികയായിരുന്ന അജു എതിർദിശയിൽ നിന്നു വന്ന ഓട്ടോയിൽ ഇടിക്കാതിരിക്കാൻ പൊടുന്നനെ ബൈക്ക് നിർത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മരണം സംഭവിച്ചത്. വീട്ടുകാരുടെ ആഗ്രഹത്തെ തുടർന്നു അജുവിന്റെ കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നേത്രബാങ്കിലേക്ക് ദാനം ചെയ്തു. മറൈൻഷിപ്പ് കമ്പനി ജീവന ക്കാരനായിരുന്നു. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മാതാവ്: മേഴ്സി കാവന നിരപ്പേൽ കുടുംബാംഗം. സഹോദരി അഞ്ജു.(നഴ്സ് ഡൽഹി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.