കെസിസി ത്രൈവാർഷിക സമ്മേളനം തുടങ്ങി
കെസിസി ത്രൈവാർഷിക സമ്മേളനം തുടങ്ങി
Thursday, August 25, 2016 12:16 PM IST
അടൂർ: വിശാലവും വിപുലവുമായ ഐക്യത്തിനു കാലഘട്ടത്തിൽ പ്രസക്‌തിയേറിയതായി ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത. അടൂരിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് ത്രൈവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ടു നിൽക്കുന്തോറും പ്രശ്നങ്ങൾ ഏറുമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഐക്യം സഭകൾക്കുള്ളിൽ ഒതുക്കരുത്. അഭിപ്രായപ്രകടനങ്ങൾ ഒറ്റപ്പെട്ടതായി മാറരുതെന്നും ഐക്യത്തോടെയുള്ള സമീപനമാണ് എല്ലാകാര്യങ്ങളിലും ഉണ്ടാകേണ്ടതെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

കെസിസി പ്രസിഡന്റ് ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ.കെ.ജി. ദാനിയേൽ, ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കേണൽ ടി.സി. നിഹൽ ഹിറ്റ്യാർച്ചി, ബിഷപ് തോമസ് കെ.ഉമ്മൻ, ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാർ എംഎൽഎ, കെസിസി സെക്രട്ടറി റവ.ഡോ.റെജി മാത്യു. ഡോ.സാറാമ്മ വർഗീസ്, റവ.ജേക്കബ് മണ്ണാറപ്രയിൽ കോർ എപ്പിസ്കോപ്പ, റവ.തമ്പി വർഗീസ്, കമാണ്ടർ ടി.ഒ. ഏലിയാസ്, അഡ്വ.പ്രകാശ് പി.തോമസ്, പ്രഫ.ഡി.കെ. ജോൺ, അനീഷ് കുന്നപ്പുഴ, ബിനു പി.രാജൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനം നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.