കമ്മീഷൻ ഇടപെട്ടു; തടവുകാരനു മോചനം
Thursday, August 25, 2016 12:26 PM IST
തിരുവനന്തപുരം: ബസും ബൈക്കും കുട്ടിയിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ബസ് ഡ്രൈവർ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിന്റെ ഫലമായി ജയിൽ മോചിതനായി.

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ എൽദോസിന്റെ അപേക്ഷയിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജെ.ബി കോശിയുടെ ഇടപെടലിനെ തുടർന്നാണ് സ്വാതന്ത്ര്യദിനത്തിന്റെ ആനുകൂല്യം നൽകി എൽദോസിനെ മോചിതനാക്കിയത്.


അംഗപരിമിതനായ പിതാവും ഹൃദ്രോഗിയായ അമ്മയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്നതാണ് എൽദോസിന്റെ കുടുംബം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തടവുകാരെ ജയിൽ മോചിതരാക്കുന്ന ആനുകൂല്യം തനിക്കുകൂടി ലഭ്യമാക്കണമെന്നായിരുന്നു എൽദോസിന്റെ ഹർജി. തൃശൂർ കോടതിയാണ് എൽദോസിനെ ആറു മാസത്തെ വെറും തടവിനു ശിക്ഷിച്ചത്. അഞ്ചു മാസം തടവ് ശിക്ഷ അനുഭവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.