തെരുവുനായ്ക്കളുടെ ആക്രമണം: സർക്കാരുകൾ അലംഭാവം വെടിയണമെന്ന് പ്രഫ. എൻ. ജയരാജ് എംഎൽഎ
തെരുവുനായ്ക്കളുടെ ആക്രമണം: സർക്കാരുകൾ അലംഭാവം വെടിയണമെന്ന് പ്രഫ. എൻ. ജയരാജ് എംഎൽഎ
Thursday, August 25, 2016 12:26 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ അക്രമത്തിൽ നിരവധി പേർ മരിക്കുകയും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര– സംസ്‌ഥാന സർക്കാരുകൾ അലംഭാവം വെടിയണമെന്നും മനുഷ്യജീവനേക്കാൾ നായ്ക്കൾക്കു വിലകല്പിക്കുന്ന കേന്ദ്ര മന്ത്രി മേനകഗാന്ധിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും പേവിഷ പ്രതിരോധ മരുന്ന് കമ്പനികളുടെ ഏജന്റുമാരെയും തെരുവുനായ്ക്കളേയും നാടുകടത്തണമെന്നും കേരള കോൺഗ്രസ് –എം സംസ്‌ഥാന ജനറൽ സെക്രട്ടറി ഡോ. എൻ. ജയരാജ് എംഎൽഎ.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ നിർമാർജനം ചെയ്യാൻ കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് –എം സംസ്‌ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ശ്രദ്ധ ക്ഷണിക്കൽ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


കേരള കോൺഗ്രസ്– എം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, യൂത്ത് ഫ്രണ്ട്– എം ജില്ലാ പ്രസിഡന്റ് സി.ആർ. സുനു, സഹായദാസ് നാടാർ, സാജൻ തൊടുക, ഡി. ശാന്തകുമാർ, സുമേഷ് ആൻഡ്രൂസ്, ജോർട്ടൻ കിഴക്കേത്തലയ്ക്കൽ, ആയൂർ ബിജു, ഷാജി പുളിമൂടൻ, പ്രസാദ് ഉരുളുകുന്നം, സതീശൻ മേച്ചേരി, സജി തടത്തിൽ, അഖിൽ ബാബു, രാജൻ കുളങ്ങര, ജോൺസ് മാങ്ങാപ്പള്ളി, ഗൗതം എൻ. നായർ, വിപിൻ പുളിമൂട്ടിൽ, ജോയ്സി കാപ്പൻ, സെബാസ്റ്റ്യൻ ജോസഫ്, പ്രവീൺ രാമചന്ദ്രൻ, നെയ്യാറ്റിൻകര സുരേഷ്, ജസ്റ്റിൻ രാജ്, അഖിൽ രാധാകൃഷ്ണൻ, അജി അമ്പലത്തറ എന്നിവർ പ്രസംഗിച്ചു.
തുടർന്നു പ്രവർത്തകർ ചെരുപ്പ് മാലയണിയണയിച്ചു മേനകാഗാന്ധിയുടെ കോലം കത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.