നൗഫൽ മിടുക്കനാകുന്നു; മുഖ്യമന്ത്രി ശനിയാഴ്ച കാണാനെത്തും
നൗഫൽ മിടുക്കനാകുന്നു; മുഖ്യമന്ത്രി ശനിയാഴ്ച കാണാനെത്തും
Friday, August 26, 2016 4:09 AM IST
കളമശേരി: മാതാപിതാക്കളുടെ ക്രൂരമർദനത്തിനു വിധേയനായ നൗഫൽ എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ അതിവേഗം സുഖം പ്രാപിക്കുന്നു. നഴ്സുമാരുടെ പരിചരണത്തിൽ സങ്കടമൊക്കെ മാറ്റിവച്ച് പുത്തൻ അന്തരീക്ഷം ആസ്വദിക്കുകയാണ് നൗഫലിപ്പോൾ. വ്യാഴാഴ്ച മുതൽ സാധാരണ നിലയിൽ ഭക്ഷണം കഴിച്ചു തുടങ്ങി. എല്ലാത്തരം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങുന്ന സമീകൃതാഹാരമാണ് നൗഫലിന് ആശുപത്രി അധികൃതർ നൽകുന്നത്.

മുറിവുകൾ ഉണങ്ങിത്തുടങ്ങിയതും മരുന്നുകളോടു ശരിയായ രീതിയിൽ പ്രതികരിക്കുന്നതും ആശ്വാസമായിരിക്കുകയാണ്. പനിയും കുറഞ്ഞു. ദേഹമാസകലം മുറിവുകൾ ഉള്ളതിനാൽ ഇടയ്ക്കിടെ നൗഫൽ വേദനയെടുക്കുന്നതായി പറയുന്നുണ്ട്. രക്‌തക്കുറവ് കണ്ടതിനാൽ രണ്ട് കുപ്പി രക്‌തം വ്യാഴാഴ്ച നൽകിയിരുന്നു. തിങ്കളാഴ്ചയോടെ തീവ്രചരിചരണ വിഭാഗത്തിൽ നിന്ന് നൗഫലിനെ മാറ്റാനാകുയെന്ന് അധികൃതർ അറിയിച്ചു.


കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അടിമാലി കൂമ്പൻപാറയിലെ നസീർ–സെലീന ദമ്പതികളുടെ മകനായ നൗഫലിനെ എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നത്. മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വൈകിട്ട് ആറരയോടെ നൗഫലിനെയും സന്ദർശിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.