മറൈൻ എൻഫോഴ്സ്മെന്റ് ശക്‌തമാക്കണം: മന്ത്രി
Friday, August 26, 2016 12:10 PM IST
കൊച്ചി: മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനു മറൈൻ എൻഫോഴ്സ്മെന്റ് ശക്‌തമാക്കണമെന്നു ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യമേഖലയിലെ മിനിമം ലീഗൽ സൈസ് (എംഎൽഎസ്) ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നെറ്റ് ഫിഷും മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റി (എംപിഇഡിഎ)യും ഫിഷറീസ് വകുപ്പും സംയുക്‌തമായാണു ശില്പശാല നടത്തിയത്.