മൂന്നു മലയാളികൾക്കു നാഷണൽ സ്പോർട്സ് എക്സലൻസ് അവാർഡ്
Friday, August 26, 2016 12:10 PM IST
പാലാ: ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ സ്പോർട്സ് എക്സലൻസ് അവാർഡിനു മൂന്നു മലയാളികളെ തെരഞ്ഞെടുത്തു. മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി പാലാ അൽഫോൻസ കോളജിലെ പ്രഫ. തങ്കച്ചൻ മാത്യു, മികച്ച പരിശീലകനായി ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷന്റെ പരിശീലകനായ ഗബ്രിയേൽ ഇ. ജോസഫ്, മികച്ച കായിക ഗവേഷകനായി അണ്ണാമല യൂണിവേഴ്സിറ്റി അധ്യാപകൻ ഡോ. ജോർജ് ഏബ്രഹാം എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്.