പ്രഫഷണൽ നാടക മത്സരം
Friday, August 26, 2016 12:10 PM IST
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന എട്ടാമതു ദർശന അഖില കേരള പ്രഫഷണൽ നാടക മത്സരത്തിനു അപേക്ഷ ക്ഷണിച്ചു. രചന, സംവിധാനം, അഭിനയം, അവതരണം എന്നീ വിഭാഗങ്ങളിലെ മികച്ച കലാകാരന്മാരെയും സമിതികളെയും കണ്ടെത്തുന്നതിനും അവർക്ക് അംഗീകാരമുദ്ര നൽകുന്നതിനും വേണ്ടിയാണു നാടകമത്സരം സംഘടിപ്പിക്കുന്നത്.

മികച്ച നാടകത്തിന് 25,000 രൂപയും മുകളേൽ ഫൗണ്ടേഷന്റെ എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നൽകും, മികച്ച രചന, സംവിധാനം, സംഗീതം, ഗാനാലാപനം, നടൻ, നടി എന്നിവയ്ക്ക് 7500 രൂപ വീതവും സഹനടൻ, സഹനടി, ഹാസ്യനടൻ, വസ്ത്രാലങ്കാരം, കേശാലങ്കാരം എന്നിവയ്ക്ക് 5000 വീതവും വിവിധ വ്യക്‌തികളും സ്‌ഥാപനങ്ങളും നൽകുന്ന പ്രത്യേക കാഷ് അവാർഡും ഫലകവും ഉണ്ടായിരിക്കും. അവതരണാനുമതി ലഭിക്കുന്ന ഓരോ നാടകത്തിനും 10,000 രൂപ പ്രതിഫലമായും നൽകും.


തെരഞ്ഞെടുക്കപ്പെടുന്ന 10 നാടകങ്ങൾ ഒക്ടോബർ 21 മുതൽ 30 വരെ അരങ്ങേറും. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ട്രൂപ്പുകൾ സെപ്റ്റംബർ അഞ്ചിനകം 2016–ലെ നാടക സ്ക്രിപ്റ്റിന്റെ മൂന്നുകോപ്പി കൺവീനർ, നാടകമത്സരം, ദർശന സാംസ്കാരിക കേന്ദ്രം, കോട്ടയം–1 എന്ന വിലാസത്തിൽ അയച്ചു തരണം. ഫോൺ. 04812564755, 9846478093, 9447008255.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.