മെഡിക്കൽ പ്രവേശന പ്രതിസന്ധി ബോധപൂർവം: പി.ടി. തോമസ്
Friday, August 26, 2016 12:10 PM IST
കൊച്ചി: കേരളത്തിലെ മെഡിക്കൽ ഡെന്റൽ പ്രവേശന പ്രതിസന്ധി സർക്കാർ ബോധപൂർവം സൃഷ്‌ടിക്കുന്നതാണെന്നു സംശയിക്കണമെന്നു പി.ടി. തോമസ് എംഎൽഎ. ഇതിനുപിന്നിൽ തെരഞ്ഞെടുപ്പ് സമയത്ത് അന്യസംസ്‌ഥാന ലോബിയുമായി ഉണ്ടായ അവിശുദ്ധബന്ധമാണെന്നു സംശയമുണ്ടെ ന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.

കേരളത്തിലെ നിലവിലെ പ്രതിസന്ധിക്കു പിന്നാലെ തമിഴ്നാട്ടിലും കർണാടകത്തിലും മെഡിക്കൽ ഡെന്റൽ പ്രവേശന ഫീസ് വൻതോതിൽ വർധിച്ചു. റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിനു കാപ്പിറ്റേഷൻ ഫീസ് രണ്ടു ലക്ഷം രൂപയാണ്. ഇതും കേരളത്തിലെ സാഹചര്യവും കൂട്ടി വായിക്കണം. രണ്ടു സ്വാശ്രയ കോളജിന് ഒരു ഗവൺമെന്റ് കോളജ് എന്ന നയം സർക്കാർ അട്ടിമറിക്കുകയാണെന്നും തോമസ് ആരോപിച്ചു.