ഇന്തോ–അമേരിക്കൻ പ്രസ് ക്ലബിന്റെ അന്തർദേശീയ മാധ്യമസമ്മേളനം കാനഡയിൽ
Friday, August 26, 2016 12:20 PM IST
കോട്ടയം: ഇന്തോ– അമേരിക്കൻ പ്രസ് ക്ലബിന്റെ നേതൃത്വത്തിലുള്ള അന്തർദേശീയ മാധ്യമസമ്മേളനം ഒക്ടോബർ എട്ടു മുതൽ പത്തു വരെ കാനഡയിലെ നയാഗ്രയിൽ നടക്കും. ഇന്ത്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ആശങ്കകളും വഴിത്തിരിവുകളും സമ്മേളനത്തിൽ പങ്കുവയ്ക്കും. തെരുവോരം മുരുകനെ സത്കർമ്മ അവാർഡ് നൽകി ആദരിക്കും.

സെപ്റ്റംബർ 11നു ഹൂസ്റ്റണിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യധാരയിലേക്കുള്ള പാത എന്ന വിഷയത്തിൽ സംവാദം നടത്തുമെന്നും ജനറൽ സെക്രട്ടറി കോരസൺ വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.