ഓക്സിജൻ മെഗാ ഡിജിറ്റൽ ഷോറൂം ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന്
ഓക്സിജൻ മെഗാ ഡിജിറ്റൽ ഷോറൂം ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന്
Friday, August 26, 2016 12:20 PM IST
കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയ്ൽ ചെയിനായ ഓക്സിജൻ ഗ്രൂപ്പ് തിരുവനന്തപുരത്ത് ആരംഭി ക്കുന്ന ഷോറൂമിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് രാവിലെ 10.30–ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. മേയർ വി.കെ. പ്രശാന്ത്, എംഎൽഎമാരായ കെ. മുരളീധരൻ, ഒ. രാജഗോ പാൽ തുടങ്ങിയവർ പങ്കെടുക്കും.

പട്ടം സിഗ്നലിനു സമീ പം മൂന്നു നിലകളിലായി 6000 സ്ക്വയർ ഫീറ്റിലാണ് മെഗാ ഷോറൂം സജ്‌ജീകരിച്ചിരിക്കുന്നത്. സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, എൽഇഡി ടിവി, ടാബ്ലറ്റ്, ഡെസ്ക്ടോപ്പ്, പെറിഫെറൽസുകൾ, എയർ കണ്ടീഷണർ, ഹോം തിയറ്റർ, കിച്ചൺ അപ്ലൈൻസസ്, ഐപി കാമറ, ക്രോക്കറി ഐറ്റംസ് തുടങ്ങിയവയുടെ വൻ ശ്രേണിയാണ് ഈ ഹൈടെക് ഷോറൂമിലുള്ളത്.

അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ ലോകവിപണിയിലെത്തുന്ന അതേനിമിഷം ലഭ്യമാക്കുകയാണ് ഓക്സിജൻ ഗ്രൂപ്പിന്റെ ലക്ഷ്യം. ഉത്പന്നങ്ങൾ നേരിൽക്കണ്ട് മനസിലാക്കുവാനുള്ള സൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

വിൽപ്പനാനന്തര സേവനത്തിനായി കസ്റ്റമർ സർവീസ് വിഭാഗവും പ്രവർത്തനം ആരംഭിക്കും. ഓണത്തോടനുബന്ധിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളുമായി 30 ദിവസം നീണ്ടുനിൽക്കുന്ന ഡിജിറ്റൽ ഓണവും ഓക്സിജൻ ഷോറൂമുകളിൽ ഉണ്ടായിരിക്കും. കമ്പനി നൽകുന്ന ഓഫറുകൾ കൂടാതെ ഓക്സിജൻ നൽകുന്ന കാഷ് ഡിസ്കൗണ്ട്, എല്ലാ പർച്ചേസിനോടുമൊപ്പം ഉറപ്പായ സമ്മാനങ്ങൾ തുടങ്ങിയവ ലഭ്യമാണ്. എല്ലാ ഉത്പന്നങ്ങൾക്കും വൻ വിലക്കുറവുമായാണ് ഓക്സിജൻ അനന്തപുരിയിൽ എത്തുന്നത്. ഓക്സിജൻ നൽകുന്ന മെഗാ സമ്മാനമായ ഹ്യുണ്ടായ് ക്രേറ്റാ കാർ, നറുക്കെടുപ്പിലൂടെ ലാപ്ടോപ്പ്, എൽഇഡി ടിവി, സ്മാർട്ട് ഫോൺ, ടാബ്ലെറ്റ്, ക്രോക്കറി തുടങ്ങിയവ ലഭ്യമാണ്.


തെരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് ഫോണുകളോടൊപ്പം മറ്റൊരു സ്മാർട്ട് ഫോൺ സൗജന്യം. എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം പ്രഷർ കുക്കർ സൗജന്യം, ക്രോക്കറി ഐറ്റംസിന് 50 ശതമാനം വരെ ഡിസ്കൗണ്ട്, എയർ കണ്ടീഷണറുകളോടൊപ്പം 1500 രൂപ വിലമതിക്കുന്ന നോൺസ്റ്റിക് കുക്ക്വെയർ തുടങ്ങിയ ഒട്ടനവധി ഓഫറുകളാണുള്ളത്.

പഴയ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്തു പുതിയവ വാങ്ങാനുള്ള സൗകര്യ വും കൂടാതെ ലളിത മാസതവണ വ്യവസ്‌ഥയിലുള്ള ലോൺ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9605300300, 9020200200
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.