മുല്ലപ്പെരിയാർ ഉപസമിതി സന്ദർശനം നടത്തി
Friday, August 26, 2016 12:25 PM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ടസമിതി നിയോഗിച്ച ഉപസമിതി ഇന്നലെ സന്ദർശനം നടത്തി. മിനിറ്റിൽ 35 ലിറ്റർ വെള്ളം ചോർച്ചയിലൂടെ പുറന്തള്ളുന്നതായി സമിതി കണ്ടെത്തി. സ്പിൽവേയിലെ അറ്റകുറ്റപ്പണികൾക്കായി തമിഴ്നാട് നൽകിയ എസ്റ്റിമേറ്റ് അധികമാണെന്ന് ഉപസമിതി കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപസമിതി മേൽനോട്ട സമിതിക്കു കൈമാറി.

കഴിഞ്ഞ മീറ്റിംഗിൽ ഈ എസ്റ്റിമേറ്റ് അംഗീകരിക്കണമെന്ന് തമിഴ്നാട് കടുത്ത വാദം ഉന്നയിച്ചിരുന്നു. തമിഴ്നാടിന്റെ ഈ വാദം ഉപസമിതി തള്ളുകയാണുണ്ടായത് അടുത്തമാസം ഒൻപതിന് ഉപസമിതിയുടെ അടുത്ത മീറ്റിംഗ് നടക്കും.