പൊതു പണിമുടക്കിൽ പങ്കെടുക്കും
Friday, August 26, 2016 12:26 PM IST
കൊച്ചി:സെപ്റ്റംബർ രണ്ടിനു ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പൊതുപണിമുടക്കിൽ വൈദ്യുതി ജീവനക്കാരും പങ്കെടുക്കുമെന്നു കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) സംസ്‌ഥാന അസിസ്റ്റന്റ് സെക്രട്ടറി ഷൈജു കേളത്തറ പത്രക്കുറിപ്പിൽ അറിയിച്ചു.

പൊതുമേഖലാ സ്‌ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര ഗവൺമെന്റ് നയങ്ങളിൽ പ്രതിഷേധിച്ചാണു പണിമുടക്കിൽ പങ്കെടുക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു.