ടൂറിസം മാന്ദ്യത്തിനു കാരണം മദ്യനയം: മന്ത്രി മൊയ്തീൻ
Friday, August 26, 2016 12:34 PM IST
കാഞ്ഞിരപ്പള്ളി: ടൂറിസം മേഖലയുടെ മാന്ദ്യത്തിനു കാരണം യുഡിഎഫ് സർക്കാരിന്റെ മദ്യനയമാണെന്നു സഹകരണ ടൂറിസം മന്ത്രി എ.സി. മൊയ്തീൻ. കൂവപ്പള്ളിയിൽ മീനച്ചിൽ ഈസ്റ്റ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്ക് ബ്രാഞ്ച് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും താൻ ഒരു മദ്യരാജാവിന്റെയും ആളല്ലെന്നും ഇക്കാര്യത്തിൽ ഭരണകക്ഷിയിലെ ഒരാൾ ഒഴികെ എല്ലാവർക്കും പൂർണ യോജിപ്പാണെന്നും മൊയ്തീൻ പറഞ്ഞു.