സിപിഎം പ്രവർത്തകന്റെ ആത്മഹത്യ: പത്തുലക്ഷം നഷ്‌ടപരിഹാരം നല്കണമെന്ന് ചെന്നിത്തല
സിപിഎം പ്രവർത്തകന്റെ ആത്മഹത്യ: പത്തുലക്ഷം നഷ്‌ടപരിഹാരം നല്കണമെന്ന് ചെന്നിത്തല
Saturday, August 27, 2016 11:10 AM IST
ആലപ്പുഴ: മുഖ്യമന്ത്രിക്ക് പരാതി എഴുതിവച്ച് ആത്മഹത്യ ചെയ്ത സിപിഎം പ്രവർത്തകൻ കാർത്തികപ്പള്ളി നിതിൻ ഭവനിൽ കൃഷ്ണകുമാറിന്റെ കുടുംബത്തിനു സംസ്‌ഥാന സർക്കാർ പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരണമടഞ്ഞ കൃഷ്ണകുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. സിപിഎം സർക്കാരിന്റെ സൽഭരണത്തിൽ സ്വന്തം അണികൾ പോലും ആത്മഹത്യ ചെയ്യുന്ന ഭീകരമായ അവസ്‌ഥയാണ് കേരളത്തിൽ സംജാതമായിരിക്കുന്നത്. സ്വന്തം പാർട്ടിക്കാർക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത തലത്തിലേക്ക് ഈ സിപിഎം ഭരണം അധഃപതിച്ചിരിക്കുകയാണ്. ഭരണം നൂറു ദിവസം പിന്നിടുമ്പോൾ നൂറു കുടുംബങ്ങളെയെങ്കിലും അനാഥരക്കാമെന്ന് സിപിഎം തിരുമാനിച്ചിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. കെപിസിസി നിർവാഹക സമിതിയംഗം എം.എം. ബഷീർ, എ.കെ. രാജൻ, ബ്ലോക്ക് പ്രസിഡന്റുമാരായ എം.ആർ. ഹരികുമാർ, എസ്. വിനോദ്കുമാർ, ഡിസിസി സെക്രട്ടറി ജേക്കബ് തമ്പാൻ, ഹരിപ്പാട് നഗരസഭാ വൈസ്ചെയർമാൻ എം.ജെ. വിജയൻ എന്നിവരും പ്രതിപക്ഷനേതാവിനോടൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.